കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 160 രൂപകൂടി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 35,680 രൂപയിലെത്തി. 4460 രൂപയാണ് ഗ്രാമിന്റെ ഇന്ന് വില. സ്വര്‍ണ്ണവിലയില്‍ ശനിയാഴ്ച രണ്ടുതവണയായാണ് വര്‍ധനവ് ഉണ്ടായത്. രാവിലെ 35,400 രൂപയായിരുന്ന സ്വര്‍ണ്ണത്തിന് ഉച്ചകഴിഞ്ഞ് 35,520 രൂപയായിരുന്നു.
നിലവില്‍ പണിക്കൂലി, നികുതി, സെസ് എന്നിവ ചേരുന്നതോടെ ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ 39,000 രൂപയ്ക്ക് മുകളില്‍ ഉപഭോക്താവ് നല്‍കേണ്ടിവരും. ഈവര്‍ഷം മാത്രം സംസ്ഥാനത്ത് പവന് 6,560 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ജനുവരി ഒന്നിന് പവന് 29,000 രൂപയും ഗ്രാമിന് 3,625 രൂപയുമായിരുന്നു വില.
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണ്ണവില വര്‍ധിക്കാന്‍ കാരണം. ലോകത്ത് സ്വര്‍ണ്ണ ഉപഭോഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും.
Discussion about this post