കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 35,400 രൂപയായി. ഗ്രാമിന് 4425 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ട് സ്വര്‍ണ്ണത്തിന് 120 രൂപകൂടി റെക്കോഡ് നിലവാരമായ 35,240 രൂപയിലെത്തിയിരുന്നു. ഇന്ന് വീണ്ടും 160 രൂപയാണ് വര്‍ധിച്ചത്. ഈ വര്‍ഷംമാത്രം സ്വര്‍ണ്ണത്തിന് 6,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജനുവരി ഒന്നിന് കേരളത്തില്‍ 29,000 രൂപയായിരുന്നു പവന്റെ വില.
കൊവിഡ് പ്രതിസന്ധി തുടരുന്നതും രൂപയുടെ മൂല്യംകുറഞ്ഞതുമാണ് സ്വര്‍ണ്ണത്തിന്റെ വിലവര്‍ധനവിന് കാരണം. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് വില 1740.03 ഡോളറാണ്.
Discussion about this post