ഇന്ധന വില തുടർച്ചയായ ആറാം ദിവസവും വർധിച്ചു; എണ്ണ ഉത്പാദനം കുറച്ച് ഒപെക് പ്ലസ്

petrol

ന്യൂഡൽഹി: വീണ്ടും രാജ്യത്ത് ഇന്ധനവിലയിൽ വർധനവ്. ഒരു ലിറ്റർ പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തുടർച്ചയായി ആറാം ദിവസമാണ് എണ്ണക്കമ്പനികൾ വില വർധിപ്പിക്കുന്നത്. ആറു ദിവസത്തിനിടെ ഒരു ലിറ്റർ ഡീസലിന് 3 രൂപ 26 പൈസയും പെട്രോളിന് 3 രൂപ 32 പൈസയുമാണ് വർധിച്ചത്.

എണ്ണവില വർധനവിന്റെ പ്രധാന കാരണം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ്. എണ്ണ ഉൽപാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങളും റഷ്യയും ഉൾപ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വർധനവിനിടയാക്കിയത്. കഴിഞ്ഞ മാസങ്ങളിൽ ക്രൂഡ് ഓയിൽ നിരക്ക് ഇടിഞ്ഞെങ്കിലും അത് രാജ്യത്തെ ഇന്ധന വിലയിൽ പ്രതിഫലിച്ചിരുന്നില്ല.

Exit mobile version