കൊച്ചി: വീണ്ടും സ്വർണ്ണവില സർവ്വകാല റെക്കോർഡിലേക്ക്. സ്വർണ്ണം എക്കാലത്തെയും ഉയർന്ന വില നിലവാരമായ 35,120 രൂപയിലെത്തി. കഴിഞ്ഞ ദിവസത്തെ പവന്റെ വിലയായ 34,720 രൂപയിൽനിന്നാണ് 400 രൂപ കൂടിയത്. ഗ്രാമിന് 4,390 രൂപയാണ് വില.
ആഗോള വിപണിയിൽ സ്വർണ്ണവില ബുധനാഴ്ച ഒരാഴ്ചയിലെ ഉയർന്ന നിലവാരത്തിലെത്തിയിരുന്നു. അതേസമയം, വ്യാഴാഴ്ച സ്‌പോട്ട് ഗോൾഡ് വിലയിൽ 0.2ശതമാനം കുറവ് രേഖപ്പെടുത്തി. 1,733.18 ഡോളറാണ് ഒരു ഔൺസിന്റെ വില.
ആഗോള വ്യാപകമായി രാജ്യങ്ങൾ നടപ്പാക്കിയ ഉത്തേജക നടപടികളും കുറഞ്ഞ പലിശനിരക്കുകളും സ്വർണ്ണത്തിന്റെ ആവശ്യകത വർധിപ്പിച്ചതാണ് ഒറ്റയടിക്കുള്ള കനത്ത വില വർധനവിന് കാരണം. പണപ്പെരുപ്പവും കറൻസികളുടെ മൂല്യമിടിവും അതിജീവിക്കാൻ നിക്ഷേപകർ വ്യാപകമായി സ്വർണ്ണം വാങ്ങിക്കൂട്ടുന്നതും സ്വർണ്ണത്തിന്റെ വിലക്കുതിപ്പിന് കാരണമായി.
Discussion about this post