ന്യൂഡല്‍ഹി: 55,000 കോടിയുടെ കടബാധ്യത, രക്ഷനേടാന്‍ പ്രത്യേക കമ്പനി രൂപീകരിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. നിലവിലുള്ള കടബാധ്യതയില്‍ നിന്ന് 29,000 കോടി രൂപയുടെ കടം കൈമാറാനാണ് പദ്ധതി. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിതല സമിതി എയര്‍ ഇന്ത്യയുടെ ഉടമസ്ഥതതയിലുളള എയര്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന്റെ (എഐഎടിഎസ്എല്‍) വില്‍പ്പനയ്ക്ക് അംഗീകരം നല്‍കിയിരുന്നു.
നേരത്തെ എയര്‍ ഇന്ത്യയുടെ ഭൂരിപക്ഷ ഓഹരികള്‍ കൈമാറാനുളള ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ വില്പനയ്ക്കായി എഐഎടിഎസ്എല്ലിനെ പ്രത്യേക ഉദ്ദേശത്തോടെ രൂപീകരിക്കുന്ന കമ്പനിയിലേക്ക് മാറ്റും. 2016-17 സാമ്പത്തിക വര്‍ഷം എഐഎല്‍എസ്എല്‍ 61.66 കോടി രൂപ ലാഭം നേടിയിരുന്നു. ഇതാണ് എയര്‍ ഇന്ത്യ ഈ കമ്പനിയെ സമീപിക്കാനുള്ള കാരണം.
Discussion about this post