കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഒറ്റയടിക്ക് 480 രൂപ കുറഞ്ഞ് പവന് 34,320 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 4290 രൂപയാണ് ഇന്നത്തെ വില. നാലു ദിവസം കൊണ്ട് സ്വര്‍ണ്ണ വില പവന് 560 രൂപയാണ് കുറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ദിവസം രാവിലെ പവന് 35,040 രൂപയായിരുന്ന വില. ഉച്ച കഴിഞ്ഞ് അത് 34,800 രൂപയായിരുന്നു. ആഗോള വിപണിയിലും സ്വര്‍ണ്ണ വിലയില്‍ വലിയ ഇടിവുണ്ടായി. സ്പോട്ട് ഗോള്‍ഡ് വില ഒരു ഔണ്‍സിന് 1,722.93 ഡോളറായി താഴ്ന്നു. ദേശീയ വിപണിയിലും വിലയിടിവ് പ്രതിഫലിച്ചു. എംസിഎക്സില്‍ 10 ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 556 രൂപകുറഞ്ഞ് 46,470 നിലവാരത്തിലെത്തി.
ആഗോള സമ്പദ്ഘടന തിരിച്ചുവരുന്നതിന്റെ സൂചനയായി ഓഹരി സൂചികകള്‍ നേട്ടമുണ്ടാക്കിയതാണ് സ്വര്‍ണ്ണവില കുറയാന്‍ കാരണം.
Discussion about this post