കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും പവന് 35,000 കടന്നു. പവന് ഇന്ന് 35,040 രൂപയായി. 4380 രൂപയാണ് ഗ്രാമിന്റെ വില. പവന്റെ വിലയില്‍ 160 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായത്. കഴിഞ്ഞ ദിവസം പവന് 34880 ആയിരുന്നു വില.
മെയ് 18നാണ് ഇതിനുമുമ്പ് പവന് 35,040 രൂപ രേഖപ്പെടുത്തിയത്. അടുത്തദിവസംതന്നെ അത് 34,520 രൂപയിലേയ്ക്ക് താഴുകയും ചെയ്തിരുന്നു.
അതേസമയം ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്ത വിപണിയിലും ഇപ്പോള്‍ പ്രതിഫലിച്ചിരിക്കുന്നത്. അമേരിക്കന്‍ നഗരങ്ങളില്‍ ആളിക്കത്തുന്ന പ്രതിഷേധവും യുഎസ്-ചൈന തര്‍ക്കവുമാണ് വിലവര്‍ധവിന് പ്രധാനകാരണം.
Discussion about this post