കൊച്ചി: സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. ഇന്ന് 600 രൂപ കുറഞ്ഞ് പവന് 34,200 രൂപയായി. ഗ്രാമിന് 4275 രൂപയാണ്. റെക്കോഡ് വിലയായ 35,040 രൂപ മെയ് 18ന് രേഖപ്പെടുത്തിയതിന് ശേഷം സ്വര്‍ണ്ണവിലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി വിലകുറയുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
മൂന്നുദിവസമായി പവന് 34,800 രൂപയായിരുന്നു. എന്നാല്‍ ഇന്ന് ഒറ്റയടിക്ക് 600 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയില്‍ രണ്ടാഴ്ചയിലെ താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണ്ണവില. ഔണ്‍സിന് 1,710.01 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
Discussion about this post