തൃശ്ശൂർ: ‘നിങ്ങൾ ബിസിനസ് ശ്രദ്ധിക്കൂ, കണക്കുകളും നിയമ ചരടുകളും ഞങ്ങൾക്ക് വിട്ടേക്കൂ,’ ഇങ്ങനെ ഒരു ആശയം പിൻപറ്റി ലോകമെമ്പാടും പ്രസിദ്ധി നേടിയ വെർച്ച്വൽ അക്കൗണ്ടിങ് മേഖലയിലേക്ക് മലയാളികളായ ഒരു കൂട്ടം ചെറുപ്പക്കാർ ചെന്ന് എത്തി ‘parpella’ എന്ന വെർച്വൽ അക്കൗണ്ടിങ് സ്ഥാപനത്തിലൂടെ വൻ വിജയം കൊയ്തിരിക്കുകയാണ്.
തിരുവനന്തപുരം ആസ്ഥാനമായി തുടങ്ങിയ സ്ഥാപനം ഇപ്പോൾ കൊച്ചി, കൊല്ലം, തൃശ്ശൂർ, കോഴിക്കോട്, ദുബായ് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. ബാംഗ്ലൂർ ശാഖ ആരംഭിക്കുന്നതിനുള്ള പിന്നണി പ്രവർത്തനങ്ങളിലാണ് ഈ ചെറുപ്പക്കാർ.
അക്കൗണ്ടിങ്, ഓഡിറ്റിങ്, വർഷാന്ത്യ കണക്കുകൾ, ആദായ നികുതി/ജിഎസ്ടി സംബന്ധമായ എല്ലാ കാര്യങ്ങളും സുതാര്യവും സുരക്ഷിതവുമായി parpella കൈകാര്യം ചെയ്തുകൊള്ളും. മാസം 2000/ രൂപ മുതൽ തുടങ്ങുന്നതാണ് ഇവരുടെ സേവന പാക്കേജുകൾ എന്നതും ചെറിയ സ്ഥാപനങ്ങൾക്ക് വരെ ഈ നൂതനാശയത്തെ കൈപ്പിടിയിൽ ഒതുക്കാവുന്നതാക്കുന്നു. വെർച്ച്വൽ സേവനം ഉപയോഗപ്പെടുത്തുന്നവർക്കു ദൈനം ദിന വരവ് ചെലവ് കണക്കുകൾ മാത്രം സ്ഥാപനത്തിൽ രേഖപ്പെടുത്തി പോന്നാൽ മതിയാകും.
മാറുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായി പുത്തൻ ആകാശങ്ങൾ തേടുകയാണ് ഇന്നത്തെ യുവതലമുറ എന്ന് ഒന്നുകൂടെ ഉറപ്പിക്കുന്നതാണ് ഈ സംരഭം. എന്തായാലും അക്കൗണ്ടിങ് മേഖലയിലെ പുത്തൻ ട്രെൻഡ് സെറ്റർ ആയി മാറി കഴിഞ്ഞു ഇവരുടെ പ്രയത്നങ്ങൾ. ഇവരുടെ സേവനങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന ഈ മെയിൽ വിലാസത്തിലോ 9074042503, 7592850505 എന്നെ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
Discussion about this post