ന്യൂഡല്‍ഹി: റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന് രാജ്യത്തെ സ്വര്‍ണ്ണവില. പവന് 32800 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 4100 രൂപയും. മാര്‍ച്ച് ആറിലെ 32320 എന്ന റെക്കോര്‍ഡ് വിലയാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്.
സുരക്ഷിത നിക്ഷേപമെന്ന പ്രത്യേകത തന്നെയാണ് വിപണികളെല്ലാം നിശ്ചലമായ ഈ കൊവിഡ് കാലത്തും സ്വര്‍ണ്ണത്തിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നത്. അപകടസാധ്യത കൂടുതലുളള അസറ്റ് ക്ലാസുകളില്‍ നിന്ന് നിക്ഷേപകര്‍ ഡോളര്‍, സ്വര്‍ണ്ണം തുടങ്ങിയ സുരക്ഷിത താവളങ്ങളിലേക്ക് മാറുകയാണെന്നാണ് കൊട്ടക് സെക്യൂരിറ്റീസിലെ അനലിസ്റ്റ് ശ്രീകാന്ത് ചൗഹാന്‍ പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റിനോട് പറഞ്ഞത്.
Discussion about this post