മുംബൈ: മഹാരാഷ്ട്രയില്‍ പ്രത്യേകിച്ച് മുംബൈ നഗരത്തില്‍ പത്തുമാസത്തിനിടെ ഇതാദ്യമായി പെട്രോള്‍ വില 80 രൂപയ്ക്കു താഴെയെത്തി. 79.62 രൂപയാണ് മുംബൈയില്‍ പെട്രോളിന് ചൊവാഴ്ചയിലെ വില. ഡീസല്‍ വിലയാകട്ടെ ലിറ്ററിന് 72.13രൂപയുമാണ്. ഒക്ടോബര്‍ നാലിന് മുംബൈയിലെ പെട്രോള്‍ വില എക്കാലത്തെയും ഉയരമായ 91.34 രൂപയിലെത്തിയിരുന്നു.
ഏഴാഴ്ചകൊണ്ട് ലിറ്ററിന് 11 രൂപയിലേറെയാണ് കുറഞ്ഞത്. ഡല്‍ഹിയില്‍ പെട്രോള്‍ വില ചൊവാഴ്ച 42 പൈസ കുറഞ്ഞ് 74.07 നിലവാരത്തിലെത്തി. ഡീസലിനാകട്ടെ 68.89 രൂപയുമാണ്.
അതേസമയം, 76.82 രൂപയാണ് കോഴിക്കോട്ട് ലിറ്റര്‍ പെട്രോളിന്റെ വില. 16 പൈസയാണ് ചൊവാഴ്ച കുറഞ്ഞത്. ഡീസലിനാകട്ടെ 24 പൈസ കുറഞ്ഞ് 73.50 രൂപയുമായി. ഒക്ടബോര്‍ നാലിന് 86.54 രൂപവരെ പെട്രോളിന് വില കൂടിയിരുന്നു. ഡീസലിന് ഒക്ടബോര്‍ 17ന് 80.20 രൂപയിലുമെത്തിയിരുന്നു. അസംസ്കൃത എണ്ണവില ബാരിന് 60 ഡോളറിന് താഴെപ്പോയതാണ് ആഭ്യന്തര വിപണിയില്‍ വില കുറവിന് കാരണമായത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡിന് 32 ശതമാനം ഇടിഞ്ഞെങ്കിലും ആഭ്യന്തര വിപണിയില്‍ 9.11 ശതമാനംമാത്രം വിലകുറയ്ക്കാനാണ് എണ്ണക്കമ്പനികള്‍ തയ്യാറായിട്ടുള്ളത്.
Discussion about this post