തിരുവനന്തപുരം: ഇന്ന് വീണ്ടും സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 120 രൂപയും കുറഞ്ഞു. ഗ്രാമിന് 3,770 രൂപയാണ് ഇന്നത്തെ സ്വർണ്ണവില.
ഒരു പവൻ സ്വർണത്തിന് 30,160 രൂപയാണ് നിരക്ക്. ഫെബ്രുവരി എട്ട് ശനിയാഴ്ച സ്വർണ്ണത്തിന് ഗ്രാമിന് 3,785 രൂപയായിരുന്നു നിരക്ക്, പവന് 30,280 രൂപയും.
അതേസമയം, ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് സ്വർണ്ണത്തിന് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു നിരക്ക്.
ആഗോളവിപണിയിൽ ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,570.76 ഡോളർ എന്ന ഉയർന്ന നിരക്കിലാണ് ഇപ്പോഴും സ്വർണ്ണം.
Discussion about this post