ന്യൂഡൽഹി: രണ്ടാം മോഡി സർക്കാരിന്റെ രണ്ടാമത്തെ പൊതുബജറ്റ് അവതരിപ്പിക്കാനിരിക്കെ സ്വർണ്ണവില കുതിച്ചുകയറി. ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് ലോക്‌സഭയിൽ ബജറ്റ് അവതരിപ്പിക്കാനിരിക്കെ സ്വർണ്ണവില വിപണിയിൽ പവന് 30400 രൂപയായി ഉയർന്നു.
സാമ്പത്തിക മാന്ദ്യം മറികടക്കുക പ്രധാന വെല്ലുവിളിയെ ധനമന്ത്രി എങ്ങിനെ നേരിടുമെന്ന് അറിയാൻ ഇന്ത്യയൊട്ടാകെ ഉറ്റുനോക്കുന്നതിനിടെയാണ് സ്വർണ്ണവിലയിൽ കുതിപ്പുണ്ടായത്. ഇന്ന് മാത്രം സ്വർണം പവന് 280രൂപ ഉയർന്നു. പവന് 30400 രൂപയാണ് ഇന്നത്തെ സ്വർണ്ണവില. ഗ്രാമിന് 3800 രൂപയാണ് വില.
അതേസമയം, ബജറ്റിൽ ആദായനികുതി സ്ലാബിൽ മാറ്റം വരുത്തുമെന്ന് കരുതുന്നുണ്ട്. വരുമാനം വർധിപ്പിക്കാനുള്ള നീക്കങ്ങളാവും നടത്തുക. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതും ഇറക്കുമതി കുറയ്ക്കുന്നതുമാവും ബജറ്റ് നിർദേശങ്ങളെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
Discussion about this post