കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 280 രൂപ കുറഞ്ഞ് 29880 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 3,735 രൂപയായി.
കഴിഞ്ഞ ദിവസം സ്വര്‍ണ്ണത്തിന് 30,160 രൂപയായിരുന്നു. ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമാണ് അന്ന് രേഖപ്പെടുത്തിയത്.
അതേസമയം ആഗോളവിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,567.11 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്ക് തന്നെയാണ്.
Discussion about this post