തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയരുന്നു. പവന് മുപ്പതിനായിരം രൂപ കവിഞ്ഞു. ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്. ഒരു പവന് 30160 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 20 വര്‍ധിച്ച് 3,770 രൂപയായി.
കഴിഞ്ഞ ദിവസം സ്വര്‍ണ്ണത്തിന് പവന് 30,000 രൂപയും ഗ്രാമിന് 3,750 രൂപയുമായിരുന്നു നിരക്ക്. ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു അന്നത്തെ നിരക്ക്.
അതേസമയം ആഗോളവിപണിയിലും സ്വര്‍ണ്ണവില ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുകയാണ്. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,580.22 ഡോളര്‍ ആണ് നിരക്ക്.
Discussion about this post