കൊച്ചി: ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ബാങ്കിങ് സേവനങ്ങൾ നൽകാൻ എസ്ബിഐ ബാങ്ക് ക്വിക്ക് ആപ്പ് അവതരിപ്പിച്ചു. ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കാതെ തന്നെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാനും, മിനി സ്റ്റേറ്റ്‌മെന്റ് എടുക്കാനും, ചെക്ക് ബുക്കിനുള്ള അപേക്ഷ നൽകാനും എസ്ബിഐ ക്വിക്ക് ആപ്പിലൂടെ സാധിക്കും.
അവസാന ആറുമാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെൻറ്, പലിശ സർട്ടിഫിക്കറ്റ് എന്നിവയെല്ലാം എസ്ബിഐ ക്വക്ക് ആപ്പ് വഴി ലഭിക്കും. ബാങ്ക് അവധി ദിനങ്ങളിലും ആപ്പിലൂടെ വിവരങ്ങൾ അറിയാം.
എസ്ബിഐ ഉപയോക്താക്കൾ ആപ്പ് ഉപയോഗിക്കാനായി 09223488888 എന്ന മൊബൈൽ നമ്പറിലേക്ക് REG Account Number എന്ന് എസ്എംഎസ് അയക്കുക. രജിസ്‌ട്രേഷൻ നടപടി പൂർത്തിയായാൽ ഇത് സംബന്ധിച്ച എസ്എംഎസ് ലഭിക്കും. തുടർന്ന് സേവനം ഉപയോഗിക്കാം. സാമ്പത്തിക ഇടപാടുകൾ നടത്താനാകില്ലെങ്കിലും മറ്റ് വിവരങ്ങളെല്ലാം എസ്ബിഐ ആപ്പിലൂടെ ലഭ്യമാണ്. അക്കൗണ്ട് ബാലൻസ് അറിയാനും മിനി സ്റ്റേറ്റ് ലഭിക്കാനും നിലവിലുള്ള ഫോർമാറ്റിൽ തന്നെ മിസ്ഡ് കോൾ നൽകുകയോ എസ്എസ് അയക്കുകയോ ചെയ്യാം. (ഉദാ ബാലൻസ് പരിശോധിക്കാൻ ‘BAL’ എന്ന് 09223766666 എന്ന നമ്പറിലേയ്ക്ക് എസ്എംഎസ് അയയ്ക്കുകയോ മിസ്ഡ്‌കോൾ നൽകുകയോ ചെയ്യാം)
ഇതോടൊപ്പം, എസ്ബിഐ കാർഡ് ഉടമകളുടെ എടിഎം കാർഡ് നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ ഒരു എസ്എംഎസിലൂടെ കാർഡ് ബ്ലോക്ക് ചെയ്യാനുള്ള സേവനവും എസ്ബിഐ അവതരിപ്പിച്ചു. ഇതിനായി BLOCK
Discussion about this post