ന്യൂഡല്‍ഹി: അനധികൃത പണമിടപാടുകേസില്‍ മദ്യവ്യവസായി വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവ്. വിദേശവിനിമയ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി. ബംഗളൂരുവിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് ഉത്തരവ്.
വിജയ് മല്യ 9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളില്‍നിന്നു വായ്പ എടുത്ത ശേഷം ഇത് തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയിരുന്നു.
വന്‍തുക തിരികെ ലഭിക്കാതെ വന്നതോടെയാണ് 17 ബാങ്കുകള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യം മല്യയ്‌ക്കെതിരേ നിയമ നടപടി സ്വീകരിച്ചത്. ഇതേതുടര്‍ന്നു 2017 ഏപ്രില്‍ 12ന് മല്യക്കെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.