ഇന്‍സ്റ്റാഗ്രാം വഴിയും സാധനങ്ങള്‍ വാങ്ങിക്കാം; ഫീച്ചര്‍ ആഗോളതലത്തില്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം

പുതിയ ഫീച്ചര്‍ വഴി ഇന്‍സ്റ്റഗ്രാമില്‍ പരസ്യം ചെയ്യുന്ന സാധനങ്ങള്‍ അതിലൂടെ തന്നെ വാങ്ങാനുള്ള സൗകര്യമാണ് ലഭ്യമാകുന്നത്

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം വഴി ഇനി ഫോട്ടോ ഷെയറിങ് മാത്രമല്ല, മറിച്ച് ഉല്‍പ്പന്നങ്ങള്‍ കൂടി വാങ്ങുവാന്‍ സാധിക്കും. പുതിയ ഫീച്ചര്‍ വഴി ഇന്‍സ്റ്റഗ്രാമില്‍ പരസ്യം ചെയ്യുന്ന സാധനങ്ങള്‍ അതിലൂടെ തന്നെ വാങ്ങാനുള്ള സൗകര്യമാണ് ലഭ്യമാകുന്നത്.

ഇന്‍സ്റ്റാഗ്രാം വഴി നിരവധി ഉല്‍പ്പന്നങ്ങളുടെ പ്രചാരണം നല്‍കാറുണ്ട്. പുതിയ ഫീച്ചര്‍ വഴി ബ്രാന്റുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങള്‍ സ്റ്റോറിയായി പങ്കുവെയ്ക്കുമ്പോള്‍ അതില്‍ ഒരു പ്രൊഡക്റ്റ് ടാഗ് നല്‍കാന്‍ സാധിക്കും. ഈ ടാഗില്‍ ക്ലിക്ക് ചെയ്താല്‍ ആ ഉല്‍പ്പന്നത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാനും ഉല്‍പ്പന്നത്തിന്റെ വില അടക്കമുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്താനും സാധിക്കും. കഴിഞ്ഞ ദിവസം മുതലാണ് ഉല്‍പ്പന്നങ്ങള്‍ എളുപ്പം വാങ്ങാന്‍ സൗകര്യമൊരുക്കുന്ന ഈ ഫീച്ചര്‍ ആഗോളതലത്തില്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചത്.

രണ്ടരക്കോടിയോളം വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ടുണ്ടെന്നാണ് ആഗോള കണക്ക്. അതില്‍ 20 ലക്ഷം അക്കൗണ്ടുകള്‍ പരസ്യദാതാക്കളാണ്. ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളില്‍ അഞ്ചില്‍ നാലു പേരും ഏതെങ്കിലും ഒരു വ്യവസായ സ്ഥാപനത്തിന്റെ അക്കൗണ്ട് ഫോളോ ചെയ്യുന്നവരാണ്.

Exit mobile version