തിരുവനന്തപുരം: കേരളത്തിലെ സ്വർണ്ണവില ഇടക്കാലത്തെ മന്ദതയ്ക്ക് ശേഷം വീണ്ടും കുതിക്കുന്നു. സ്വർണ്ണവിലയിൽ ഇന്ന് വീണ്ടും വർധന രേഖപ്പെടുത്തി. ഗ്രാമിന് 3,565 രൂപയും പവന് 28,520 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വർണ്ണ നിരക്ക്.
സ്വർണ്ണം ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ ഗ്രാമിന് 3,535 രൂപയും പവന് 28,280 രൂപയുമായിരുന്നു നിരക്ക്. സെപ്റ്റംബർ നാലിനാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,464.67 ഡോളറാണ് ഇന്നത്തെ നിരക്ക്.
Discussion about this post