തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചു. പവന് 28,680 രൂപയും ഗ്രാമിന് 3,585 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ വില. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണ്ണ വില വര്‍ധിക്കാനാണ് സാധ്യത.
കഴിഞ്ഞ ദിവസം പവന് 28,480 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണ്ണ വില നിരക്ക്. ഗ്രാമിന് 3,560 രൂപയുമായിരുന്നു രേഖപ്പെടുത്തിയത്. ഇന്ന് അതില്‍ നിന്നും പവന് 28,680 ല്‍ എത്തിയിരിക്കുകയാണ്. സപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്.
അമേരിക്കയിലെ സാമ്പത്തിക വ്യാപാര യുദ്ധം കനക്കുന്നതാണ് ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ കാരണം. വിവാഹ സീസണ്‍ സ്വര്‍ണ്ണ വില കുതിച്ചുയരാന്‍ മറ്റൊരു കാരണമായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനം വര്‍ധനയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഉണ്ടായിരിക്കുന്നത്.
Discussion about this post