മുംബൈ: റിസർവ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. തുടർച്ചയായ അഞ്ചാം തവണയും റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് കുറവ് വരുത്തിയിരിക്കുകയാണ്. 25 ബേസിസ് പോയിന്റിന്റെ (0.25 ശതമാനം) കുറവാണ് പലിശ നിരക്കിൽ റിസർവ് ബാങ്ക് വരുത്തിയിരിക്കുന്നത്. റിവേഴ്സ് റിപ്പോ 4.9 ശതമാനമായും കുറഞ്ഞു. ഇതോടെ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 5.15 ശതമാനമായി കുറഞ്ഞു. നിലവിൽ ഇത് 5.40 ശതമാനമായിരുന്നു.
കഴിഞ്ഞ തവണ 35 ബേസിസ് പോയിന്റിന്റെ കുറവാണ് പലിശ നിരക്കിൽ റിസർവ് ബാങ്ക് വരുത്തിയത്. വാണിജ്യ ബാങ്കുകളുടെ വായ്പ പലിശ നിരക്കിൽ കുറവുണ്ടായേക്കും. നേരത്തെ റിപ്പോ നിരക്ക് കുറച്ചെങ്കിലും ബാങ്കുകൾ അതിനുസൃതമായി വായ്പ പലിശകൾ കുറയ്ക്കാൻ തയാറായിരുന്നില്ല.
എസ്ബിഐ മാത്രമാണ് റിപ്പോ നിരക്കിനനുസരിച്ച് പലിശാ നിരക്ക് കുറച്ചത്. കൂടുതൽ ബാങ്കുകൾ ഈ പാത സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
Discussion about this post