മുംബൈ: ഓഹരി സൂചികകളില്‍ ഇന്ന് നേട്ടത്തിന്റെ കാറ്റ്. സെന്‍സെക്സും നിഫ്റ്റിയും ഇന്ന് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 331.50 പോയിന്റ് ഉയര്‍ന്ന് 35144.49ലും നിഫ്റ്റി 100.30 പോയിന്റ് നേട്ടത്തില്‍ 10582.50ലുമായിരുന്നു വ്യാപാരം നടന്നത്. ബിഎസ്ഇ ഓഹരി സൂചികയില്‍ 1305 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1283 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു അവസാനിച്ചത്.
ഐഷര്‍ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, എച്ച്ഡിഎഫ്സി, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ കമ്പനികള്‍ നേട്ടം കൊയ്തു.
സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്സ്, ഇന്ത്യബുള്‍സ് ഹൗസിങ്, പവര്‍ഗ്രിഡ് കോര്‍പ്, സിപ്ല, എച്ച്സിഎല്‍ ടെക് തുടങ്ങിയ കമ്പനികള്‍ നഷ്ടത്തിലും ക്ലോസ് ചെയ്യുകയായിരുന്നു.
Discussion about this post