ഡ്രൈവിംഗ് സീറ്റില്‍ വനിതാരത്‌നം; ചെറുവണ്ടിയോട്ടത്തില്‍ 'ത്രില്ല്' പോരാ രഞ്ജിനിക്ക് ഇഷ്ടം ബസ് ഓടിക്കാന്‍

lady driver,kerala,bus,plakkad

തിരുവില്വാമല: യാത്രക്കാരിയായ രഞ്ജിനിയുടെ ചോദ്യം കേട്ട് ഡ്രൈവര്‍ അമ്പരന്നു. അല്ല ആരായാലും ഒന്ന് ഞെട്ടും. ഐശ്വര്യ ബസിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന രാജുവിനോട് രഞ്ജിനിയുടെ ചോദ്യം ഇതായിരുന്നു 'ചേട്ടാ ഈ ബസില്‍ ഡ്രൈവറാകാന്‍ എനിക്ക് അവസരമുണ്ടോ...?'

കാര്‍ മുതല്‍ ലോറിവരെ താന്‍ ഈസിയായി ഓടിക്കും എന്ന് പറഞ്ഞപ്പോള്‍ രാജുവിന്റെ അമ്പരപ്പ് മാറി എന്നാല്‍ പറച്ചില്‍ മാത്രമല്ല. ചേര്‍പ്പിലെ ഒരു എണ്ണക്കമ്പനിയിലെ ലോറി ഡ്രൈവര്‍കൂടിയാണ് രഞ്ജിനി. ഇതിനുപുറമെ എറണാകുളത്തും തിരുവനന്തപുരത്തും ലേഡീസ് ഹോസ്റ്റലില്‍ ഡ്രൈവറായി ജോലിയെടുത്തു.

പാലക്കാട് കോട്ടായി റോഡ് കുന്നുപറമ്പ് രാജന്റേയും തത്തയുടേയും അഞ്ചുമക്കളില്‍ നാലാമത്തെ മകളാണ് രഞ്ജിനി. കുട്ടിക്കാലം മുകല്‍ തുടങ്ങിയ ഡ്രൈവിംഗ് കമ്പം തനിക്കും ഡ്രൈവറാകണം എന്ന മോഹം മനസില്‍ ഉറപ്പിച്ചു. ആഗ്രഹം മൂത്തപ്പോള്‍ വാഹനം ഓടിക്കാന്‍ പഠിച്ചു, ലൈസന്‍സ് എടുത്തു. ചെറുവണ്ടിയോട്ടത്തില്‍ ത്രില്‍ പോരാ എന്നുതോന്നിയപ്പോളാണ് വെളിച്ചെണ്ണക്കമ്പനിയില്‍ ഡ്രൈവറായി കയറിയത്. തിരുവനന്തപുരം വരെ ലോഡുമായി പോകാറുണ്ട് ഈ മിടുക്കി. ബസ് ഓടിക്കാനുള്ള ആഗ്രഹത്തിന്റെ പേരില്‍ പല ബസുടമകളോടും അവസരം ചോദിച്ചു, പെണ്ണായതുകൊണ്ടാവണം അവരാരും രഞ്ജിനിക്ക് അവസരം നല്‍കിയില്ല.

ഐശ്വര്യ ബസിലെ യാത്രയ്ക്കിടെ രാജുവുമായി രഞ്ജിനി പരിജയത്തിലായി. തുടര്‍ന്ന് തന്റെ ഡ്രൈവിംഗ് മോഹം രഞ്ജിനി ഡ്രൈവറെ അറിയിച്ചു. ബസുടമയായ ബാബു സമ്മതം മൂളിയതോടെ ഏപ്രില്‍ 13ന് ഐശ്വര്യയുടെ സാരഥികളില്‍ രഞ്ജിനിയും ഇടം നേടി.ഡ്രൈവിംഗ മാത്രമല്ല കണ്ടക്ടറായും രഞ്ജിനി ജോലി ചെയ്യാറുണ്ട്.

രഞ്ജിയുടെ യാത്രകളില്‍ കൂട്ടായി ഒരാള്‍ കൂടിയുണ്ട് .തന്റെ കഠിനാദ്വാനം കൊണ്ട് വാങ്ങിയ ബുള്ളറ്റ്. രാവിലെ ആലത്തൂര്‍ ബസ്റ്റാന്റിലേക്ക് വരുന്നതും തിരികെ വീട്ടില്‍ പോകുന്നതും തന്റെ ബുള്ളറ്റിലാണ്.

ഇപ്പോള്‍ തിരുവില്വാമല-പാലക്കാട് റൂട്ടില്‍ ഡ്രൈവര്‍ കം കണ്ടക്ടറായി ഓട്ടത്തോട് ഓട്ടത്തിലാണ് രഞ്ജിനി.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)