ഇനിയും ബുര്‍ജ് ഖലീഫയില്‍ കയറാത്ത മെട്രോ യാത്രക്കാര്‍ക്ക് ഒരു സുവര്‍ണാവസരം

burj khalifa ,vising charge for ,metro travelers, is decreased

ദുബായ്: ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കാന്‍ ഇനി ഇളവ് നല്‍കും. ഇനിയും ബുര്‍ജ് ഖലീഫയില്‍ കയറിയിട്ടില്ലാത്ത ദുബായ് മെട്രോ യാത്രക്കാര്‍ക്കാണ് ഈ സുവര്‍ണാവസരം. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇനി മെട്രോ യാത്രക്കാര്‍ ബുര്‍ജ് ഖലീഫയുടെ 124, 125 നിലകള്‍ സന്ദര്‍ശിക്കാന്‍ 75 ദിര്‍ഹം നല്‍കിയാല്‍ മതിയാകും. സാധാരണ നിരക്ക് 135 ദിര്‍ഹമാണ്. ഈ മാസം 30 വരെ ഈ ആനുകൂല്യമുണ്ടാകും. തിരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകളില്‍നിന്ന് യാത്രക്കാര്‍ക്ക് ഇതിനായുള്ള വൗച്ചര്‍ ലഭിക്കും.

ഈ ആനുകൂല്യം ഉപയോഗിച്ച് ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കാന്‍ സാധിക്കുക രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയും രാത്രി ഒന്‍പത് മുതല്‍ പതിനൊന്ന് വരെയുമാണ്. എമിറേറ്റ്‌സ് ഐഡി കൈയില്‍ കരുതാന്‍ സന്ദര്‍ശകര്‍ മറക്കരുത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)