പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാന്‍ നികുതി കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം കേന്ദ്രത്തോട്

budget 2018, oil ministry, cut in excise duty, petrol and diesel excise duty
ന്യൂഡല്‍ഹി: പൊതുജനങ്ങള്‍ക്ക് ഇരുട്ടടിയായി പെട്രോള്‍-ഡീസല്‍ വില എക്കാലത്തേയും റെക്കോര്‍ഡ് വിലയില്‍ എത്തിയ സാഹചര്യത്തില്‍ ഇടപെടലുമായി പെട്രോളിയം മന്ത്രാലയം. പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കുറക്കുന്നതിനായി അടുത്ത കേന്ദ്ര ബജറ്റില്‍ ഇവയുടെ എക്സൈസ് തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം ധനകാര്യ മന്ത്രിയോടാവശ്യപ്പെട്ടു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ വിലയുള്ളത് ഇന്ത്യയിലാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികളാണ് എടുത്താല്‍ പൊങ്ങാത്ത ഈ വിലക്ക് മുഖ്യ കാരണം. നിലവില്‍ വിലയുടെ 50 ശതമാനത്തോളം വിവിധ നികുതികളാണ്. അതുകൊണ്ട് വില കുറക്കാനുള്ള മാര്‍ഗം എക്സൈസ് തീരുവ കുറക്കലാണെന്നു പെട്രോളിയം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ജിഎസ്ടി നടപ്പാക്കിയതോടെ മറ്റ് ഉത്പന്നങ്ങളുടെ നികുതി വരുമാനം പ്രകടമായി താഴ്ന്നിട്ടുണ്ട്. വരുമാനത്തില്‍ ഉണ്ടായിരിക്കുന്ന ചോര്‍ച്ച ധനകമ്മി ഉയരുന്നതിന് കാരണമാകുമെന്ന ആശങ്ക ധനമന്ത്രാലയത്തിനുണ്ട്. അതുകൊണ്ട് ബജറ്റില്‍ തീരുവ കുറക്കാനുള്ള സാധ്യത വിദൂരമാണ്. 2016 -17 സാമ്പത്തിക വര്‍ഷത്തില്‍ 520000 കോടി രൂപയുടെ വരവാണ് പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി വഴി ഉണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റെ മികച്ച മൂന്നാമത്തെ വരുമാനമായിരുന്നു ഇത്. 2014 നവംബറിനും 2016 ജനുവരിക്കും ഇടയില്‍ കേന്ദ്ര സര്‍ക്കാര്‍ ഒമ്പത് തവണ നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)