പ്രധാനമന്ത്രി കാണുന്നുണ്ടോ തകര്‍ന്ന പാലത്തിലൂടെ ജീവനും കൈയ്യില്‍ പിടിച്ച് യാത്ര ചെയ്യുന്ന ഗുജറാത്തുകാരുടെ ദുരവസ്ഥ

GUJARATH

തകര്‍ന്ന പാലത്തിലൂടെ ദുരിതയാത്ര ചെയ്ത് ഗുജറാത്തുകാര്‍. ഗുജറാത്തിലെ ഖേദയിലാണ് പാലം പൊട്ടിത്തകര്‍ന്നതു ജനങ്ങള്‍ ദുരിതമനുഭവിക്കുന്നത്. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകണമെങ്കില്‍ ആ പാലം കടക്കണം. കുഞ്ഞുങ്ങളെ കൈപിടിച്ചു കൊണ്ടുപോകുന്നത് കാണുമ്പോള്‍, നമ്മള്‍ അറിയാതെയെങ്കിലും ദൈവത്തെ വിളിച്ചുപോകും. മാസങ്ങളായി ഈ പാലം തകര്‍ന്നുകിടക്കുകയാണ്. ബേരായി, നായിക്ക എന്നീ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതാണ് പാലം.

പാലം നിര്‍മ്മിക്കാന്‍ അധികൃതകരുടെ ഭാഗത്ത് നിന്ന് ഇതുവരെയും യാതൊരു നീക്കവും ഉണ്ടായിട്ടില്ല. ഒരു കിലോമീറ്റര്‍ നടക്കേണ്ടിടത്ത് പത്തിലേറെ കിലോമീറ്റര്‍ യാത്രചെയ്യേണ്ടി വരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കനത്ത മഴയായതിനാല്‍ പാലം പണി തുടങ്ങാനാകുന്നില്ല എന്നാണ് ഖേദാ കളക്ടറുടെ വിശദീകരണം. അതിനാല്‍ മഴക്കാലം കഴിഞ്ഞാല്‍ പാലം പണി പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)