നായയെ ബ്രസീലിയന്‍ ജഴ്‌സി ധരിപ്പിച്ച് അര്‍ജന്റീന ആരാധകന്റെ ക്രൂരത; മിണ്ടാപ്രാണിയോടുള്ള ക്രൂരതയ്‌ക്കെതിരെ രോഷം കൊണ്ട് സോഷ്യല്‍ മീഡിയ

WORLD CUP FOOTBALL

ആരാധനയുടെ പേരില്‍ മിണ്ടാപ്രാണിയോട് ക്രൂരത. അര്‍ജന്റീനയുടെ ജെഴ്സി ഇട്ട ഒരു ആരാധകന്‍ ബ്രസീലിന്റെ മഞ്ഞക്കുപ്പായം ധരിപ്പിച്ച ഒരു നായയോട് ചെയ്യുന്ന ക്രൂരതയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളുടെ വിമര്‍ശനങ്ങളേറ്റു വാങ്ങുന്നത്.

'എടാ നെയ്മറെ.. നീ മെസിയോട് കളിക്കാന്‍ വാടാ... നിനക്ക് കളി അറിയാമോടാ... എന്നുപറഞ്ഞു കൊണ്ടാണ് ഇയാള്‍ മഞ്ഞക്കുപ്പായം ധരിപ്പിച്ച നായയ്ക്ക് സമീപം പന്തു തട്ടിക്കൊണ്ട് ചെല്ലുന്നത്. നായ ഉത്‌സാഹവാനായി വാലാട്ടിക്കൊണ്ട് ഇയാള്‍ക്കൊപ്പം കളിക്കാന്‍ കൂടുന്നു.

കേരളത്തിലെ ഏതോ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് വ്യക്തം. നായയുമായി ആദ്യം ഫുട്‌ബോള്‍ കളിക്കുന്ന ഈ അര്‍ജന്റീന ആരാധകന്‍ നിനക്ക് കളിക്കാന്‍ അറിയില്ലേഡാ എന്നുപറഞ്ഞ് നായയെ തൂക്കിയെടുത്ത് സമീപത്തെ വെള്ളക്കെട്ടിലേക്ക് എറിയുന്നു. എന്നിട്ട് പോയി കളി പഠിച്ചിട്ട് വാടാ എന്നും ആക്രോശിക്കുന്നു.

ഇത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് ഈ കൊടുംക്രൂരതയെ വിമര്‍ശിച്ച് ബ്രസീല്‍ ആരാധകരും അര്‍ജന്റീന ആരാധകരും രംഗത്തെത്തി. നിനക്ക് കളിക്കാന്‍ അറിയില്ലേ ഡാ എന്ന് ചോദിച്ചാണ് നായയെ ഇയാള്‍ തൂക്കിയെടുത്ത് വെള്ളത്തിലേക്ക് എറിയുന്നത്.

പക്ഷേ എന്നിട്ടും വെള്ളത്തില്‍ നിന്നും കയറിയ നായ വീണ്ടും വാലാട്ടിക്കൊണ്ട് ഇയാളുടെ സമീപത്ത് എത്തുന്നതും വിഡിയോയില്‍ നിന്നും വ്യക്തം. അര്‍ജന്റീനിയന്‍ താരം മെസ്സി നായക്കുട്ടികളുടെ വലിയ ആരാധകനാണ്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)