അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ബ്രസീലിന് മിന്നും വിജയം! മെസിയില്ലാത്ത അര്‍ജന്റീനയ്ക്ക് സമനില

Sports,Argentina,Brazil,Football

മേരിലാന്‍ഡ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് കുഞ്ഞന്മാരായ എല്‍ സാല്‍വഡോറിനെ തോല്‍പ്പിച്ച് ബ്രസീല്‍ വിജയിച്ചു. അതേസമയം സൂപ്പര്‍താരം ലയണല്‍ മെസിയില്ലാതെ കളിക്കളത്തില്‍ ഇറങ്ങിയ അര്‍ജന്റീന ടീമിനെ കൊളംബിയ ഗോള്‍രഹിത സമനിലയില്‍ തളച്ചു.

ബ്രസീലിനായി വിജയിപ്പിച്ചത് റിച്ചാര്‍ലിസണ്‍ നേടിയ ഇരട്ടഗോളും നെയ്മര്‍, കുട്ടിന്യോ, മാര്‍കീന്യോ എന്നിവര്‍ നേടിയ ഗോളുകളുമാണ്. മത്സരത്തില്‍ ബ്രസീലിനായിരുന്നു വ്യക്തമായ ആധിപത്യം. നെയ്മറിന്റെ ഗോള്‍ പെനാല്‍ട്ടിയിലൂടെയായിരുന്നു. ബ്രസീലിനു വേണ്ടിയുള്ള നെയ്മറിന്റെ 59ാം ഗോളായിരുന്നു ഇത്.

ലോകകപ്പില്‍ നിന്ന് പുറത്തായ ശേഷം മത്സരിച്ച രണ്ട് കളികളിലും ബ്രസീലിന് വിജയിക്കാനായി. നേരത്തേ രണ്ട് ഗോളുകള്‍ക്ക് അമേരിക്കക്കെതിരെ ബ്രസീല്‍ വിജയിച്ചിരുന്നു. അന്ന് രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയായിരുന്നു റിച്ചാര്‍ലിസണിന്റെ അരങ്ങേറ്റം.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)