ബോളിവുഡില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരസുന്ദരി മല്ലിക ഷെരാവത്ത്. സ്വന്തമായി നിലപാടുകളും അഭിപ്രായങ്ങളും ഉള്ളത് കാരണം തനിക്ക് നഷ്ടപ്പെട്ടത് നിരവധി പ്രൊജക്ടുകള്‍ ആണെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
പലപ്പോഴും ചിത്രത്തിലെ നായകന്മാര് സ്വന്തമായി നിലപാടുള്ള എന്നെ ചിത്രത്തില്‍ അഭിനയിപ്പിക്കരുതെന്നും പകരം അവരുടെ കാമുകിമാരെ നായികമാരക്കണമെന്നും പറയുന്നത് കേട്ടിട്ടുണ്ട്. ഇത്തരത്തില്‍ എനിക്ക് നഷ്ടമായത് 20-30 വരെ ചിത്രങ്ങളാണ്. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ അവരൊക്കെ എത്രമാത്രം വിഡ്ഢികളായിരുന്നുവെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട് എന്നാണ് പിടിഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്.
ഗ്ലാമര്‍ രംഗങ്ങളില്‍ അഭിനയിക്കുന്ന ഞാന്‍ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പറയുമ്പോള്‍ ബോളിവുഡിലുള്ളവരും മാധ്യമങ്ങളും എന്നെ ദേശദ്രോഹിയായാണ് മുദ്രകുത്തുന്നത്. ചിത്രങ്ങളില്‍ ചെറിയ വസ്ത്രം ധരിക്കുകയും സ്ക്രീനില്‍ ചുംബിക്കുകയും ഗ്ലാമര്‍ വേഷത്തില്‍ അഭിനയിക്കുകയും ചെയ്താല്‍ ദുര്‍നടത്തക്കാരിയാണെന്ന് മുദ്രകുത്തുന്നവരാണ് കൂടുതലും. സിനിമയിലെ എന്റെ കഥാപാത്രങ്ങളെ കണ്ട് പലരും ഞാന്‍ ജീവിതത്തിലും അത്തരക്കാരിയാണെന്ന് കരുതി നിരവധി പേര് സമീപിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി.
Discussion about this post