ബോളിവുഡ് താരം ഹൃത്വിക്കിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘സൂപ്പര്‍ 30’. ചിത്രത്തില്‍ ബിഹാര്‍ സ്വദേശിയായ പ്രശസ്ത ഗണിത ശാസ്ത്രജ്ഞന് ആനന്ദ് കുമാറായാണ് ഹൃത്വിക് എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രെയിലറിന് മികച്ച വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. എന്നാല്‍ തൊട്ടുപിന്നാലെ ചിത്രം വിവാദത്തില്‍ പെട്ടിരിക്കുകയാണ്.
ചിത്രത്തിലെ കഥാപാത്രത്തിനായി ആരെയും അതിശയിപ്പിക്കുന്ന മേക്ക് ഓവറാണ് താരം നടത്തിയത്. പുറത്തുവിട്ട ട്രെയിലറില്‍ താടി വളര്‍ത്തി നിറം കുറച്ചാണ് താരം എത്തിയത്. ഇതാണ് വിമര്‍ശനത്തിന് വഴിവെച്ചിരിക്കുന്നത്. ബോളിവുഡ് ചില ജാതിവിഭാഗങ്ങളെയും സവിശേഷ ജനവിഭാഗങ്ങളെയും കാണിക്കുന്നതിനായി ചില മുന്‍ധാരണകള്‍ വെച്ച് കളര്‍ കോഡിംഗ് നടത്തിയിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കരുത് എന്ന പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
ബോളിവുഡിന്റെ ഇത്തരത്തിലുള്ള മുന്‍വിധികള്‍ അടുത്തകാലത്ത് തുടങ്ങിയതല്ലെന്നും, മദര്‍ ഇന്ത്യയില്‍ കര്‍ഷകനായി സഞ്ജയ് ദത്ത് എത്തിയതും ഉഡ്താ പഞ്ചാബിലെ ആലിയയുടെ വേഷവും ഇതിനുള്ള ഉദാഹരണങ്ങളാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
താഴ്ന്ന ജാതിയില്‍പ്പെട്ടവനും പാവപ്പെട്ടവനും സ്വാഭാവികമായും നിറം കുറവായിരിക്കും എന്ന ധാരണയാണ് ബോളിവുഡ് പുലര്‍ത്തി പോരുന്നതെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ സഞ്ജയ് ശ്രീവാസ്തവ പറയുന്നു.
ചിത്രത്തില്‍ കാണിക്കുന്നത് പോലെ ഹൃത്വിക്കിന് ഇത്രയും തവിട്ടുനിറം വാരിപൂശേണ്ടതില്ലായിരുന്നുവെന്നും ബിഹാറികള്‍ എല്ലാവരും നിങ്ങള്‍ കരുതുന്നതുപോലെ കല്‍ക്കരി ഖനികളിലല്ല താമസിക്കുന്നത്. അവര്‍ക്ക് സോപ്പും ഫേസ് വാഷുമൊക്കെ ലഭിക്കുമെന്നാണ് ബീഹാര്‍ സ്വദേശിയായ ഒരു ഡോക്ടര്‍ ചിത്രത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
വികാസ് ബഹല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മൃണാല്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജൂലൈ 12നാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്.
Discussion about this post