ബോളിവുഡില്‍ ഇപ്പോഴും ബാച്ചിലറായി തുടരുന്ന താരമാണ് സല്‍മാന്‍ ഖാന്‍. 53 വയസുള്ള താരം പ്രേമത്തിലാണെന്നും ഉടനെ വിവാഹം ഉണ്ടാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പലവട്ടം വന്നിട്ടുള്ളതാണ്. എവിടെ പോയാലും സല്‍മാന്‍ നേരിടുന്ന ചോദ്യവും വിവാഹത്തെ കുറിച്ചുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ തന്റെ കുറിച്ചുള്ള കാര്യം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് താരം.
‘ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ല. നശിച്ചുകൊണ്ടിരിക്കുന്ന ഒരു സമ്പ്രദായമാണത്. എന്നാല്‍ ജീവിതത്തില്‍ ഒരു കൂട്ടുവേണം, അത്രമാത്രം’ എന്നാണ് സല്‍മാന്‍ ബോംബൈ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ‘ഭാരത്’ ആണ് തീയ്യേറ്ററുകളിലെത്തുന്ന സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം. കത്രീന കൈഫും ദിഷ പട്ടാണിയുമാണ് ചിത്രത്തിലെ നായികമാര്‍. ജാക്കി ഷറോഫ്, തബു, സുനില്‍ ഗ്രോവര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഈദ് റിലീസായി ചിത്രം തീയ്യേറ്ററുകളിലെത്തും.