ഒരാളെ അയാളുടെ നിറത്തിന്റേയോ ശരീരത്തിന്റെ വലിപ്പത്തിന്റേയോ പേരില്‍ കളിയാക്കാന്‍ മറ്റുള്ളവര്‍ക്ക് വലിയ സന്തോഷമാണ്. ഇത്തരത്തില്‍ കളിയാക്കുമ്പോള്‍ ആ വ്യക്തിയെ അത് മാനസികമായി എത്രമാത്രം ബാധിക്കുമെന്ന് ആരും ചിന്തിക്കാറുമില്ല. മെലിഞ്ഞ് വെളുത്തവര്‍ക്ക് മാത്രമേ സൗന്ദര്യമുള്ളൂ എന്നാണ് സമൂഹത്തിന്റെ ധാരണ.
അത്തരത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ബോളിവുഡ് താരമാണ് വിദ്യാ ബാലന്. താരത്തിന്റെ സിനിമയെക്കാള്‍ അവരുടെ തടിയെ പറ്റി ചര്‍ച്ച ചെയ്യാനാണ് എല്ലാവര്ക്കും താല്പര്യം. എന്നാല്‍ ഈ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി തന്റെ മേഖലയില്‍ വലിയ വിജയം നേടിയ താരമാണ് വിദ്യാബാലന്. ബോളിവുഡിലെ സീറോ സൈസിനെ പുച്ഛിച്ച് തള്ളിയ താരം തന്റെ കരിയറില്‍ വലിയ വിജയങ്ങളാണ് സ്വന്തമാക്കിയത്.
എന്നാല്‍ ഇപ്പോഴിതാ ശരീരത്തിന്റെ നിറത്തിന്റെയും വലിപ്പത്തിന്റെയുമെല്ലാം പേരില്‍ പരിഹാസമേല്‍ക്കേണ്ടി വന്നവര്‍ക്ക് പ്രചോദനമായി ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് വിദ്യാ ബാലന്. ലെറ്റ്സ് ടോക്ക് എബൗട്ട് ബോഡി ഷേമിങ് എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ദൃശ്യങ്ങളില്‍ കേള്‍ക്കുന്ന പാട്ട് പാടുന്നതും വിദ്യ തന്നെയാണ്. കറുത്ത ഷാള്‍ പുതച്ചെത്തുന്ന വിദ്യ പാട്ടിനിടെ കരയുന്നതും കാണാം. എന്നാല്‍ നമ്മളെ ശരീരത്തിന്റേയോ നിറത്തിന്റേയോ പേരില്‍ പരിഹസിക്കുന്നവരെ തള്ളിക്കളയാനാണ് താരം പറയുന്നത്. ഈ വീഡിയോ ഇത്തരത്തില്‍ ബോഡി ഷേമിങ് അനുഭവിക്കുന്നവര്‍ക്ക് ഒത്തിരി പ്രചോദനം നല്‍കുമെന്നാണ് എല്ലാവരും പറയുന്നത്. നിരവധിപ്പേരാണ് ഈ വീഡിയോയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
Discussion about this post