മുംബൈ: അതിരു കടന്ന താരങ്ങളോടുള്ള ആരാധന നാം നിരന്തരം കാണുന്നതാണ്. ഇത്തരത്തില്‍ ഒരു അതിരു കടന്ന ആരാധനയ്ക്കാണ് കഴിഞ്ഞ ദിവസം ബോളിവുഡിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്. കിങ് ഖാന് ഷാരൂഖിന്റെ ആരാധകനാണ് തന്റെ പ്രിയ താരത്തെ കാണാന്‍ സാധിക്കാത്തതില്‍ മനം നൊന്ത് സ്വയം കഴുത്തറുത്തത്. ഈ കടുംകൈ ചെയ്തത് ധാരാവിയില്‍ താമസക്കാരനായ മുഹമ്മദ് സലീം എന്ന ഇരുപത്തിയാറുകാരനാണ്.
കഴിഞ്ഞ ദിവസം ഷാരൂഖിന്റെ 53ാം പിറന്നാളായിരുന്നു. പിറന്നാള്‍ ദിനത്തില്‍ ആരാധകരെ കാണാന്‍ ഷാരൂഖ് തന്റെ വസതിക്ക് മുന്നില്‍ എത്തിയിരുന്നു. നൂറുകണക്കിന് ആരാധകരാണ് താരത്തെ കാണാന്‍ മന്നത്തിന് മുന്നില്‍ തടിച്ചുകൂടിയത്. സലീമും ഷാരൂഖിനെ കാണാന്‍ മന്നത്തിന് മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ മൂന്ന് മണിക്കൂറോളം കാത്തുനിന്നിട്ടും ഷാരൂഖിനെ കാണാന്‍ സാധിക്കാതിരുന്നതിനാലാണ് സലീം ഈ കടും കൈ ചെയ്തതെന്ന് ബാന്ദ്ര സ്റ്റേഷന് എസ്ഐ പറഞ്ഞു.
സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ബാബാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന യുവാവ് സുഖപ്പെട്ട് വരുന്നതായാണ് വിവരം.
Discussion about this post