ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഹൃത്വിക് റോഷന്റെ ജീവിതകഥ പുസ്തകമാകുന്നു. താരത്തിന്റെ ആറു വയസുമുതലുള്ള ജീവിതമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രശസ്തമായ ബെന്‍ ബ്രൂക്ക്‌സ് ആണ് ഹൃത്വിക്കിന്റെ ജീവിതകഥ പുസ്തക രൂപത്തില്‍ ഒരുക്കിയിരിക്കുന്നത്. ‘സ്റ്റോറീസ് ഫോര്‍ ബോയ്‌സ് ഹു ഡെയര്‍ ടു ബി ഡിഫറന്റ്’ എന്നാണ് പുസ്തകത്തിന്റെ പേര്.
സിനിമയില്‍ ബാലതാരമായി എത്തിയ താരം നടനാകാന്‍ തീരുമാനമെടുക്കുന്നതും പിന്നീട് ആരോഗ്യപരമായ ബുദ്ധിമുട്ടുകളൊക്കെ മറികടന്ന് സിനിമാ ലോകത്തെ മിന്നുംതാരമായി മാറിയ ഹൃത്വിക്കിന്റെ കഥയാണ് പുസ്തകത്തിലുള്ളത്. സന്തോഷത്തോടെയുള്ള ഞെട്ടല്‍ എന്നാണ് പുസ്തകം കണ്ടപ്പോള്‍ ഹൃത്വിക് പ്രതികരിച്ചത്.
തനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ഇതെന്നാണ് ഹൃത്വിക് പറഞ്ഞത്. 2000 പുറത്തിറങ്ങിയ ‘കഹോ നാ പ്യാര്‍ ഹേ’ എന്ന ചിത്രത്തിലൂടെ വന്നാണ് ഹൃത്വിക് യുവാക്കളുടെ ഹൃദയം കവര്‍ന്നത്. ‘സൂപ്പര്‍ 30’ എന്ന ചിത്രമാണ് ഹൃത്വിക് റോഷന്റേതായി ഉടന്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം. ഗണിത ശാസ്ത്രഞ്ജനായ ആനന്ദ് കുമാറായാണ് താരം ചിത്രത്തിലെത്തുന്നത്.
Pleasantly shocked to find this. How I wish I could go back in time and show the 11 year old me this image.
Is this a little thing or really as big as it feels inside me? Perhaps the biggest recognition i’v ever received.
Thank you for this. pic.twitter.com/o48sFbksp3— Hrithik Roshan (@iHrithik) April 23, 2019
Discussion about this post