വമ്പന്‍ താരനിരയുമായി എത്തിയ ബോളിവുഡ് ചിത്രം കലങ്കിന് റെക്കോര്‍ഡ് നേട്ടം. ഈ വര്‍ഷം തീയ്യേറ്ററിലെത്തിയ ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷനാണ് ‘കലങ്ക്’ കരസ്ഥമാക്കിയിരിക്കുന്നത്. ചിത്രം ആദ്യ ദിവസം തന്നെ നേടിയത് 21.60 കോടിയാണ്. അക്ഷയ് കുമാര്‍ ചിത്രം ‘കേസരി’യുടെ റെക്കോര്‍ഡാണ് കലങ്ക് തകര്‍ത്തത്. ഇന്ത്യയില്‍ മാത്രം 4000 തീയ്യേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ദിനത്തില്‍ ചിത്രത്തിന് നെഗറ്റീവ് റിവ്യൂസാണ് ലഭിച്ചിരുന്നത്. എന്നാലിപ്പോള്‍ അതിനെ മറികടന്നാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
അഭിഷേക് വര്മന് സംവിധാനം ചെയ്ത ചിത്രത്തില്‍ മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, ആലിയ ഭട്ട്, വരുണ്‍ ധവാന്, സൊനാക്ഷി സിന്‍ഹ, ആദിത്യ റോയി കപൂര്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് അണിനിരന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മാധുരിയും സഞ്ജയ് ദത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഏപ്രില്‍ പതിനേഴിനാണ് ചിത്രം തീയ്യേറ്ററിലെത്തിയത്.
അനുരാഗ് സിംഗ് അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ ‘കേസരി’, രണ്‍വീര്‍ സിംഗും ആലിയ ഭട്ടും ഒന്നിച്ച ഗല്ലി ബോയ്, ഇന്ദ്രകുമാര്‍ സംവിധാനം ചെയ്ത ടോട്ടല്‍ ധമാല്‍ എന്നിവയാണ് ഈ വര്‍ഷം ബോളിവുഡില്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മറ്റ്
ചിത്രങ്ങള്‍. അക്ഷയ് കുമാര്‍ ചിത്രം കേസരി ആദ്യ ദിനം നേടിയത് 21.06 കോടി ആണ്. ഗല്ലി ബോയ് നേടിയത് 19.40 കോടിയും ടോട്ടല്‍ ധമാല്‍ 16.50 കോടിയും റിലീസ് ദിനത്തില്‍ നേടി.
Top *Opening Day* biz – 2019…
1. #Kalank ₹ 21.60 cr [Wed]
2. #Kesari ₹ 21.06 cr [Thu]
3. #GullyBoy ₹ 19.40 cr [Thu]
4. #TotalDhamaal ₹ 16.50 cr
Note: Hindi films. ₹ 10 cr+ openers included in the list.
India biz.#Kalank is the biggest opener of Varun and Alia to date.— taran adarsh (@taran_adarsh) April 18, 2019
Discussion about this post