തിരിച്ചു വരവിനൊരുങ്ങി ബോളിവുഡ് താരസുന്ദരി റാണി മുഖര്‍ജി. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. മര്‍ദാനി 2 എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. പോലീസ് ഓഫീസറായിട്ടാണ് താരം ചിത്രത്തിലെത്തുന്നത്.
റാണി മൂഖര്‍ജി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം മര്‍ദാനിയുടെ രണ്ടാം ഭാഗമാണിത്. മനുഷ്യക്കടത്തിന് എതിരെ പോരാടുന്ന പോലീസ് ഉദ്യോഗസ്ഥയാണ് റാണി മുഖര്‍ജിയുടെ ചിത്രത്തിലെ കഥാപാത്രം. പ്രദീപ് സര്‍ക്കാരാണ് ചിത്രത്തിന്റെ സംവിധായകന്. ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു.
ഷൂട്ടിങ് സെറ്റില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രീകരണ വേളയിലെ ഒരു കാര്യവും പുറത്ത് പോവാതിരിക്കാന്‍ വേണ്ടിയാണ് ഇത്രയും ശക്തമായ സുരക്ഷ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഒരുപാട് സസ്പെന്‍സുകളാണ് ഉള്ളതെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ‘ഹിച്കി’യാണ് റാണി മൂഖര്‍ജി ഒടുവില്‍ അഭിനയിച്ച ബോളിവുഡ് ചിത്രം.
#RaniMukerji starts shooting for #Mardaani2 | @Mardaani2 pic.twitter.com/RN31v5sVWZ
— Yash Raj Films (@yrf) March 27, 2019