സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ താല്‍പ്പര്യമാണ്. പ്രിയ താരങ്ങളുടെ വിവാഹവും, വിവാഹ മോചനവും, കുഞ്ഞ് ജനിക്കുന്നതുമുള്പ്പെടെയുള്ള കാര്യങ്ങള്‍ ആരാധകര്‍ ആകാംക്ഷയോടെ ശ്രദ്ധിക്കാറുണ്ട്. അത്തരത്തില്‍ ഒരു വാര്‍ത്തയായിരുന്നു സഞ്ജയ് കപൂറും കരിഷ്മയും വിവാഹ മോചനം നേടിയത്.
ഇരുവര്‍ക്കും സമൈറ എന്ന മകളും കിയാന് രാജ് എന്ന മകനുമാണുള്ളത്. വിവാഹ ബന്ധം വേര്‍പെടുത്തിയെങ്കിലും മക്കളുടെ കാര്യം വരുമ്പോള്‍ ഇവര്‍ ഒന്നിച്ച് നില്‍ക്കാറുണ്ട്. മകന്റെ ഒമ്പതാം പിറന്നാളിന് ഇരുവരും ഒത്തുകൂടിയ വാര്‍ത്ത ആരാധകര്‍ സന്തോഷത്തോടെയാണ് കേട്ടത്.
എന്നാല്‍ കിയാന് ജന്മദിനാശംസകള് നേര്‍ന്ന് സഞ്ജയുടെ ഭാര്യ സച്ദേവ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ആശംസ ഇങ്ങനെ…’happy birthday kiyan you are the apple of our eye…we love you loads wishing you a happy birthday,may god bless you always and forever.’
Discussion about this post