വിദ്യുത് ജംമ്മാല് നായകനായി എത്തുന്ന ബോളിവുഡ് ചിത്രം ‘ജംഗ്ലി’യുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കാട്ടിലെ ആനകളുടെ സംരക്ഷകനായിട്ടാണ് വിദ്യുത് ഈ ചിത്രത്തിലെത്തുന്നത്. കാടിന്റെ വശ്യമനോഹാരിതയും കിടിലന്‍ ആക്ഷന്‍ രംഗങ്ങളും കോര്‍ത്തിണക്കിയാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.
പൂജ സാവന്ത്, ആശ ഭട്ട് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അതുല്‍ കുല്‍ക്കര്‍ണി, അക്ഷയ് ഒബ്റോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചക്ക് റസ്സെലാണ് ചിത്രത്തിന്റെ സംവിധായകന്. ഏപ്രില്‍ അഞ്ചിന് ചിത്രം തീയ്യേറ്ററിലെത്തും.
Discussion about this post