ബോളിവുഡിലെ പ്രണയ സിനിമകള്‍ക്ക് യഥാര്‍ത്ഥ ജീവിതവുമായി യാതൊരു ബന്ധവും ഇല്ലെന്ന് നവാസുദ്ദീന്‍ സിദ്ദിഖി. താരത്തിന്റെ പുതിയ ചിത്രം ‘ഫോട്ടോഗ്രാഫി’നെക്കുറിച്ച് സംസാരിക്കുന്ന വേളയിലാണ് ബോളിവുഡ് ചിത്രങ്ങളിലെ പ്രണയത്തെക്കുറിച്ച് നവാസുദ്ദീന്‍ പരാമര്‍ശിച്ചത്.
ബോളിവുഡില്‍ നിരവധി പ്രണയ ചിത്രങ്ങള്‍ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ഇവയേക്കാള്‍ വ്യത്യസ്തത നിറഞ്ഞ മനോഹര പ്രണയ കഥകള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ പലരും കരുതുന്നത് ബോളിവുഡ് സിനിമകളിലേത് പോലെയാണ് പ്രണയം സംഭവിക്കുന്നതെന്നാണ്. എന്നാല്‍ ഇവയൊക്കെ വെറും കെട്ടുകഥകളാണെന്നും ഇത്തരം പ്രണയങ്ങള്‍ ഒന്നുമല്ല യഥാര്‍ത്ഥ ജീവിതത്തില്‍ ഉള്ളതെന്നും നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു.
റിതേഷ് ബാദ്ര ഒരുക്കിയ ‘ഫോട്ടോഗ്രാഫില്‍’ ഒരു ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് നവാസുദ്ദീന്‍ സിദ്ദിഖി എത്തുന്നത്. മാര്‍ച്ച് 15ന് ചിത്രം
തീയ്യേറ്ററുകളിലെത്തും.