ദീപിക പദുക്കോണ്‍ നായികയായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം പത്മാവതിന് ശേഷം സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ നായകനാകുമെന്നാണ് ബി ടൗണില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ബന്‍സാലി രണ്‍ബീര്‍ കപൂര്‍, സോനം കപൂര്‍ എന്നിവരെ വെച്ച് ഒരുക്കിയ സാവരിയ എന്ന ചിത്രത്തിലാണ് സല്‍മാന്‍ ഖാന്‍ അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് താരമെത്തിയത്.
1999ല്‍ സല്‍മാന്‍ ഖാനെ നായകനാക്കി ഹം ദില്‍ ദെ ചുകെ സനം എന്ന ചിത്രമാണ് ബന്‍സാലി ചെയ്തിട്ടുണ്ട്. ഐശ്വര്യ റായിയായിരുന്നു ചിത്രത്തിലെ നായിക. ഇതിന്റെ തുടര്‍ച്ചയായിരിക്കും പുതിയ ചിത്രമെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ ചിത്രത്തില്‍ പ്രിയങ്ക ചോപ്രയായിരിക്കും നായികയെന്നും റിപ്പോര്‍ട്ടുണ്ട്.
നിലവില്‍ സല്‍മാന്‍ ഖാന്‍ ആക്ഷന്‍ ചിത്രമായ ദബാങ് 3യുടെ ഷൂട്ടിങ് തിരക്കിലാണ്. അതിന് ശേഷമാണ് സഞ്ജയ് ലീല ബന്‍സാലി ചിത്രം ആരംഭിക്കുക.