ബോളിവുഡ് ചിത്രം എന്‍ടിആറിന്റെ പരാജയത്തില്‍ നിലപാടറിയിച്ച് ബോളിവുഡ് നടി കങ്കണ റണാവത് രംഗത്ത്. നേരത്തെ കങ്കണയ്‌ക്കെതിരെ ആരോപണങ്ങളുമായി സംവിധായകന്‍ കൃഷ് രംഗത്തെത്തിയിരുന്നു.
കങ്കണ നായികയായെത്തിയെ മണികര്‍ണികയുടെ മുഴുവന്‍ ക്രെഡിറ്റും താരം തട്ടിയെടുത്തെന്നായിരുന്നു സംവിധായകന്റെ ആരോപണം. മണികര്‍ണികയുടെ സംവിധായകനായിരുന്ന കൃഷ് ഇടയ്ക്ക് വച്ച് പിന്മാറുകയും എന്‍ടിആറിന്റെ ജീവചരിത്രസിനിമയുടെ സംവിധാനം ആരംഭിക്കുകയും ചെയ്തു.
തുടര്‍ന്ന് കങ്കണ മണികര്‍ണികയുടെ സംവിധാനം ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുകയായിരുന്നു. എന്നാല്‍ ചിത്രം റിലീസ് ചെയ്തതോടെ ക്രെഡിറ്റില്‍ തന്റെ പേര്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ചു കൃഷ് കങ്കണയ്ക്ക് നേരെ തിരിയുകയായിരുന്നു.
ഇതിന് പുറമെ ബാലകൃഷ്ണ നായകനായി രണ്ട് ഭാഗങ്ങളായി പുറത്തിറക്കിയ എന്‍ടിആറിന്റെ ജീവിതകഥ ബോക്സോഫീസില്‍ പരാജയമാകുകയും ചെയ്തു. ഏകദേശം 140 കോടി ബഡ്ജറ്റില്‍ പുറത്തിറങ്ങിയ ചിത്രം മുടക്ക് മുതല്‍ പോലും തിരിച്ചു പിടിക്കാന്‍ കഴിയാതെയാണ് ബോക്സോഫീസില്‍ വീണു പോയത്.
ഇപ്പോള്‍ ചിത്രത്തിന്റെ പരാജയത്തെ കുറിച്ചുള്ള കങ്കണയുടെ അഭിപ്രായമാണ് ചര്‍ച്ചയാകുന്നത്. പിങ്ക് വില്ലയോടാണ് കങ്കണ ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്.
തന്റെ ചോരയ്ക്കായി കാത്തിരുന്ന കഴുകന്മാരോട് തനിക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള സമയമാണിത് എന്നായിരുന്നു കങ്കണയുടെ പ്രതികരണം.
ഞാനും എന്‍ടിആറിന്റെ പരാജയത്തെ കുറിച്ച് അറിഞ്ഞു. ഒരു അഭിനേതാവിന്റെ കരിയറിലെ കറുത്ത ഏടാണ് ഇത്. കൃഷിനെ വിശ്വസിക്കുകയും പണം നഷ്ടപ്പെടുത്തുകയും ചെയ്ത ബാലകൃഷ്ണ സാറിന്റെ ഒപ്പമാണ് എന്റെ മനസ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് എന്റെ രക്തത്തിനായി കാത്തിരുന്ന, പ്രേക്ഷകശ്രദ്ധ നേടുകയും തിയേറ്ററുകളില്‍ വിജയമാകുകയും ചെയ്ത മണികര്‍ണികയെ പ്രശ്നങ്ങളുടെ നടുവില്‍ വച്ച് ഏറ്റെടുത്തതിന് എന്നെ ഉപദ്രവിച്ച, കഴുകന്മാരെ ചോദ്യം ചെയ്യാനുള്ള സമയമാണ്.
പക്ഷെ ഏറ്റവും ലജ്ജാവഹമായ കാര്യം എന്തെന്ന് വച്ചാല്‍ കൃഷും അയാള്‍ പണം കൊടുത്തു വാങ്ങിയ മാധ്യമങ്ങളും കൂടി ഒരു രക്തസാക്ഷിയുടെ ജീവചരിത്രസംബന്ധിയായ സിനിമയ്ക്കെതിരേ വിധ്വേഷകരമായ ക്യാമ്പയിനുകള്‍ നടത്തി എന്നതാണ്.
സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ അവരെ ഓര്‍ത്ത് ലജ്ജിക്കുന്നു. നമ്മുടെ സ്വാതന്ത്രൃ സമര സേനാനികള്‍ ഇതുപോലെയുള്ള നന്ദിയില്ലാത്ത വിഡ്ഢികള്‍ക്കായാണ് അവരുടെ രക്തം നല്‍കിയത്’ കങ്കണ പറയുന്നു.