ബോളിവുഡില്‍ താരങ്ങള്‍ പരസ്പരം അഭിനന്ദിക്കുന്നത് വളരെ വിരളമാണ്. എന്നാലിതാ കങ്കണ റണൗത്ത് പ്രധാന വേഷത്തിലെത്തിയ ‘മണികര്‍ണിക: ദ ക്യൂന്‍ ഓഫ് ഝാന്‍സി’ എന്ന ചിത്രത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരസുന്ദരി കരീന കപൂര്‍. തനിക്ക് ചിത്രം കാണാന്‍ അതിയായ ആഗ്രഹം ഉണ്ടെന്നും കങ്കണ മികച്ചൊരു അഭിനേത്രിയാണെന്നും കരീന ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
കങ്കണയുടെ പുതിയ ചിത്രമായ ‘മണികര്‍ണിക’ കാണാന്‍ എനിക്കേറെ ആഗ്രഹമുണ്ട്. കങ്കണ മികച്ച അഭിനേത്രിയാണ്. എനിക്കവരെ ഒരുപാട് ഇഷ്ടമാണ്, ഞാന്‍ അവരുടെ വലിയ ആരാധികയാണെന്നും ബുദ്ധിമതിയായ അഭിനേത്രിയാണ് കങ്കണയെന്നും കരീന പറഞ്ഞു. ചിത്രം ഉടനെ കാണുമെന്നും സെയ്ഫ് അലിഖാന് ചിത്രം കണ്ടതിനുശേഷം കങ്കണയെ വിളിച്ച് അഭിനന്ദിച്ചിരുന്നതായും കരീന പറഞ്ഞു.
ധീര വനിത ഝാന്‍സി റാണി ലക്ഷ്മി ഭായിയുടെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് ‘മണികര്‍ണിക: ദ ക്യൂന്‍ ഓഫ് ഝാന്‍സി’. റീലിസിനെത്തിയത് മുതല്‍ ഏറെ വിമര്‍ശനങ്ങളും വിവാദങ്ങളും ഏറ്റുവാങ്ങിയ ചിത്രം നിറസദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.
ഇഷു സെന്‍ഗുപ്ത, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്റോയ്, വൈഭവ് തത്വവാദി, സീഷന്‍ അയൂബ്, അങ്കിത ലോഖണ്ടെ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സീ സ്റ്റുഡിയോ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post