ലോകം ആഘോഷിച്ച താരവിവാഹമായിരുന്നു അമേരിക്കന്‍ ഗായകന് നിക് ജോനാസിന്റെയും ബോളിവുഡ് താരം പ്രിയങ്കാചോപ്രയുടെയും. ഇരുവരുടെയും വിവാഹവും തുടര്‍ന്നുള്ള യാത്രകളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു.
എന്നാല്‍, സൈബര്‍ലോകത്ത് പ്രിയങ്കയുടെ പുതിയ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. പ്രിയങ്ക ഗര്‍ഭിണിയാണെന്നാണ് പാപ്പരാസികളുടെ കണ്ടുപിടിത്തം.
ഇതിനിടെയാണു കുഞ്ഞിനെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയുമായി നിക് ജോനാസ് എത്തിയത്.’കുട്ടികളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.ഭാവിയില്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്ന സ്വപ്നം മാത്രമാണ് കുഞ്ഞുങ്ങള്‍. അങ്ങനെ ഒരു ദിവസം വരും. എനിക്ക് സ്വന്തമായി ഒരു കുഞ്ഞ്. പക്ഷേ, അത് എപ്പോഴാണെന്നു നിലവില്‍ പറയാനാകില്ല.’- നിക് ജോനാസ് പറയുന്നു.
മൈക്കിള്‍ ജോന്‍സ് ഡിസൈന്‍ ചെയ്ത വസ്ത്രം ധരിച്ച് ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പ്രിയങ്ക എത്തിയപ്പോഴായിരുന്നു ആരാധകരുടെ സംശയം. എന്നാല്‍ ഇത്തരം സംശയങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു പ്രിയങ്കയുടെ അമ്മ മധു ചോപ്രയും പറഞ്ഞു.
മധു ചോപ്രയുടെ വാക്കുകള്‍ ഇങ്ങനെ: ‘ആ വസ്ത്രങ്ങളില്‍ പ്രിയങ്ക അതി സുന്ദരിയാണ്. ചിലചിത്രങ്ങളില്‍ മാത്രമാണ് കുഴപ്പം തോന്നുന്നത്. അത് പക്ഷേ, മകള്‍ ഗര്‍ഭിണിയായതു കൊണ്ടല്ല. ക്യാമറയുടെ ആങ്കിള്‍ ശരിയല്ലാത്തതിനാലാണ്. ആ ഔട്ട്ഫിറ്റില്‍ വേറെയും ചിത്രങ്ങളുണ്ട്. അതെല്ലാം ഒന്നാന്തരമാണ്. ഇതേകുറിച്ച് പ്രിയങ്കയോടു സംസാരിച്ചിരുന്നു. എനിക്കൊരു ഇടവേള തരൂ എന്നാണ് അവള് പറഞ്ഞത്.’
കുഞ്ഞുങ്ങളോടുള്ള തന്റെ താത്പര്യം മുന്‍പ് ഒരു ഇന്റര്‍വ്യൂവില്‍ പ്രിയങ്കയും പറഞ്ഞിരുന്നു. നാലുമാസം ഗര്‍ഭിണിയായ സുഹൃത്ത് ആ അനുഭവത്തെ പറ്റി പറഞ്ഞപ്പോള്‍ ദൈവം അനുഗ്രഹിക്കുകയാണെങ്കില്‍ ഒരു കുഞ്ഞിന്റെ അമ്മയാകണമെന്ന് തന്റെ മനസ്സും ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. കഴിഞ്ഞ ഡിസംബറിലായിരുന്നു പ്രിയങ്കയുടെ നിക് ജോനാസിന്റെയും വിവാഹം.
Discussion about this post