തെലുങ്കില്‍ വിജയ് ദേവരക്കൊണ്ടെ എന്ന പുതിയൊരു താരോദയത്തിന് രൂപം നല്കിയ ചിത്രം അര്ജുന് റെഡ്ഡി ഹിന്ദിയിലേക്കും. കബീര്‍ സിങ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഷാഹിദ് കപൂറാണ് നായകന്. അര്ജുന് റെഡ്ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വങ്ക തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കുന്നത്.
ഹിന്ദിയില്‍ അര്ജുന് റെഡ്ഡി റീമേക്ക് ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ തന്നെ ഷാഹിദിനെ സമീപിച്ചപ്പോള്‍ അദ്ദേഹം വിസമ്മതിച്ചിരുന്നു. പക്ഷേ, പിന്നീട് തിരക്കഥയില്‍ ഒരുപാട് നേരം ചെലവഴിച്ച ശേഷം താരം തീരുമാനം മാറ്റുകയായിരുന്നു. സിനി വണ്‍ സ്റ്റുഡിയോസും ഭൂഷന് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post