മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിന്റെ ജീവിതകഥ പറയുന്ന സിനിമയാണ് ദ ആക്‌സിഡന്റ് പ്രൈം മിനിസ്റ്റര്‍. ചിത്രത്തില്‍ മന്‍മോഹന്‍ സിംഗിനെ അവതരിപ്പിക്കുന്നത് അനുപം ഖേര്‍ ആണ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോയും അനുപം ഖേര്‍ പുറത്തുവിട്ടു.
താന്‍ ഇതുവരെ അവതരിപ്പിച്ചതില്‍ വെച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള കഥാപാത്രമാണ് മന്‍മോഹന്‍ സിംഗിന്റേത് എന്നാണ് അനുപം ഖേര്‍ പറയുന്നത്. മന്‍മോഹന്‍ സിംഗിന്റെ പെരുമാറ്റത്തിലെ വ്യത്യാസം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. സ്വയം അങ്ങനെ വ്യക്തമാക്കുന്ന ആളല്ല. ഒരിക്കലും തന്നിലേക്ക് ശ്രദ്ധ വരുത്താന്‍ ശ്രമിക്കാറില്ല. സന്തോഷത്തിലാണെങ്കിലും അസ്വസ്ഥനാണെങ്കിലും ഒരേ നടത്തം, ഒരേ ഭാവം. എന്താണ് മനസ്സിലെന്ന് പിടികിട്ടില്ല. അത് കണ്ടുപിടിക്കുക എന്നതായിരുന്നു ഏറ്റവും വെല്ലുവിളിയെന്നും അനുപം ഖേര്‍ പറയുന്നു.
പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. വിജയ് രത്‌നാകര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ മന്‍മോഹന്‍ സിംഗിനു പുറമെ മറ്റൊരു പ്രധാന കഥാപാത്രം സോണിയാ ഗാന്ധിയാണ്. സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത് ജര്‍മ്മന്‍ നടി സുസന്‍ ബെര്‍നെര്‍ട് ആണ്.
On the last day shoot of #TheAccidentalPrimeMinister someone shoots a off camera moment between @suzannebernert playing #MrsSoniaGandhi & I having tea & biscuits. Shares it on social media. It is already on tv now. Best option is to share it myself. So here it is. Enjoy.😊🤓👇 pic.twitter.com/HVs0YR0yxQ
— Anupam Kher (@AnupamPKher) October 26, 2018