പുല്‍വാമ ഭീകരാക്രമണത്തില്‍ 39 സൈനികര്‍ കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം സിനിമാ രംഗത്തും ശക്തമാകുന്നു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ ഗായകന്‍ ആതിഫ് അസ്ലമിനെ സല്‍മാന്‍ ഖാന്റെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി. അസ്ലമിനു പകരം വേറെ ഗായകന്‍ പാടണമെന്ന് സല്‍മാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
സല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തില്‍ നിന്നാണ് ആതിഫിനെ ഒഴിവാക്കിയത്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് കലാകാരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തുന്ന വിലക്കിനെ തുടര്‍ന്നാണ് നടപടി.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ ഇന്ത്യാ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പാക് സിനിമാ പ്രവര്‍ത്തകരെ ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ ഭാഗമാക്കില്ലെന്ന് വാര്‍ത്താകുറിപ്പിലൂടെ നേരത്തേ അറിയിച്ചിരുന്നു. പാകിസ്താനില്‍ നിന്നുള്ള കലാകാരന്‍മാരോ മറ്റ് പ്രവര്‍ത്തകരോ ഇനി മുതല്‍ ഇന്ത്യന്‍ സിനിമയുടെ ഭാഗമാകില്ലെന്ന് അസോസിയേഷന്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. അതേ സമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ടി സീരിസ് യൂട്യൂബില്‍ നിന്ന് റാഹത്ത് ഫത്തേഹ് അലി ഖാന്‍, ആത്തിഫ് അസ്ലം എന്നിവരുടെ ഗാനങ്ങള്‍ നീക്കം ചെയ്തിരുന്നു.