ഷാരുഖ് ഖാന് നായകനായി എത്തിയ ‘മൈ നെയിം ഈസ് ഖാന്’ എന്ന ചിത്രം ഒരുക്കാന്‍ സാധിച്ചത് അനുഗ്രഹമായി കരുതുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകന് കരണ്‍ ജോഹര്‍. ചിത്രം തീയ്യേറ്ററിലെത്തി ഒമ്പത് വര്‍ഷം തികയുന്ന വേളയിലാണ് കരണ്‍ ജോഹര്‍ തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഷാരൂഖ് ഖാന്റെ സിനിമാ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ ആസ്പെര്ജര് സിന്‍ഡ്രോം ബാധിച്ച റിസ്വാന് ഖാന് എന്ന കഥാപാത്രം. അമേരിക്കക്കാരുടെ ഇസ്ലാമോഫോബിയയെ കുറിച്ചും ചിത്രം പറയുന്നുണ്ട്.
മുസ്ലീം ആയതിന്റെ പേരില്‍ ഷാരുഖിന്റെ കഥാപാത്രമായ റിസ്വാന് ഖാന് ഒരു വേളയില്‍ ഒറ്റപ്പെടുന്നതും അതിനെതിരെ നടത്തുന്ന പോരാട്ടവുമൊക്കെയാണ് ചിത്രം പറയുന്നത്. ബോളിവുഡിലെ എക്കാലത്തേയും മികച്ച പ്രണയ ജോഡികളായ ഷാരൂഖ്-കാജോള്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിച്ചെത്തിയ ചിത്രം കൂടിയാണിത്. 2010 ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം നേടിയിരുന്നു.
#9YearsOfMyNameIsKhan …I feel so blessed to have been able to tell this story….thank you for creating it @ShibaniWrites ….and thank you @iamsrk for living the role of Rizwan so beautifully and brilliantly… thank you @KajolAtUN for your eyes…your silences and more….🙏 pic.twitter.com/t1w7TdxF07
— Karan Johar (@karanjohar) February 11, 2019
കരണ്‍ ജോഹറിനൊപ്പെ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന വരുണ്‍ ധവാനും പ്രൊഡക്ഷന്‍ ടീമിനൊപ്പമുണ്ടായിരുന്ന സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുന്നുണ്ട്. തന്റെ ജീവിതം മാറ്റിമറിച്ച ചിത്രമെന്നാണ് വരുണ്‍ ധവാന് ട്വിറ്ററില്‍ രേഖപ്പെടുത്തിയത്.
#9YearsOfMNIK a film I learnt soo much on. It practically changed my life. Also this is the only picture I have where @abhivarman is smiling. Thank u @karanjohar pic.twitter.com/axg0n7GJxu
— Varun Dhawan (@Varun_dvn) February 11, 2019
Discussion about this post