പ്രശസ്തി ആര്‍ജിക്കുക എന്നത് എളുപ്പമാണ്, എന്നാല്‍ താരമാകാന്‍ എല്ലാവര്‍ക്കും കഴിയില്ല; കാജോള്‍

പ്രശസ്തരായവര്‍ ഇന്ന് കുറെയധികം ഉണ്ട്, എന്നാല്‍ വളരെ കുറച്ച് താരങ്ങള്‍ മാത്രമേയുള്ളു എന്നാണ് കാജോളിന്റെ അഭിപ്രായം

ഇരുപത്തിയഞ്ച് വര്‍ഷത്തിലധികമായി ബോളിവുഡിന്റെ പ്രിയപ്പെട്ട നായികയാണ് കാജോള്‍. കല്യാണം കഴിഞ്ഞ് രണ്ട് കുട്ടികളുടെ അമ്മയായിട്ടും താരത്തിന്റെ താരമൂല്യത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല. പഴയകാല നായികമാര്‍ ഇന്ന് നായകന്റെ അമ്മ വേഷത്തിലെത്തുമ്പോളും കാജോള്‍ ഇന്നും ബോളിവുഡിന്റെ പ്രിയ നായികയാണ്.

സിനിമാ ലോകത്ത് പ്രശസ്തി ആര്‍ജിക്കുക എന്നത് എളുപ്പമാണെന്നും എന്നാല്‍ ഒരു താരമാകാന്‍ ഇക്കാലത്ത് എല്ലാവര്‍ക്കും കഴിയില്ലെന്നും കാജോള്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രശസ്തരായവര്‍ ഇന്ന് കുറെയധികം ഉണ്ട്, എന്നാല്‍ വളരെ കുറച്ച് താരങ്ങള്‍ മാത്രമേയുള്ളു എന്നാണ് കാജോളിന്റെ അഭിപ്രായം. തനിക്ക് ഈ സമയത്തും പ്രസക്തിയുണ്ടെന്നും അതിന് പല കാരണവുണ്ടെന്നും കാജോള്‍ പറയുന്നു. പതിനാറാമത്തെ വയസായിരുന്ന സമയത്തേക്കാള്‍ താന്‍ ഇപ്പോള്‍ സ്മാര്‍ട്ടും കൂളുമാണെന്ന് കജോള്‍ പറയുന്നു.

തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും കാജോള്‍ പറഞ്ഞു. തനിക്ക് സിനിമയില്‍ ഒരു നല്ല തുടക്കം ലഭിച്ചിട്ടില്ലെന്നും ആദ്യചിത്രം പരാജയമായിരുന്നുവെന്നും താരം പറഞ്ഞു. പക്ഷേ സിനിമ ഒരിക്കലും തന്റെ കരിയറാകുമെന്ന് താനൊരിക്കലും ചിന്തിച്ചിരുന്നില്ല. അത് യാദൃശ്ചികമായി സംഭവിച്ചതാണ്. എന്റെ ചിത്രങ്ങളെല്ലാം ഞാന്‍ തെരഞ്ഞെടുത്തതാണെന്നും താരം പറഞ്ഞു. റ തീരുമാനമായിരുന്നു എന്നും കജോള്‍ പറഞ്ഞു.

Exit mobile version