ഝാന്‍സിയിലെ റാണി, ‘മണികര്‍ണിക’ ; രാഷ്ട്രപതി ഭവനില്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം ഇന്ന്

രാഷ്ട്രപതി ഭവനിലെ കള്‍ച്ചറില്‍ സെന്ററില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനത്തില്‍ ചിത്രത്തിന്റെ മുന്നണിയിലും അണിയറയിലും പ്രവര്‍ത്തിച്ച എല്ലാവരും പങ്കെടുക്കും

ബോളിവുഡ് താരം കങ്കണ റണൗത്ത് ഝാന്‍സിയിലെ റാണിയായി എത്തുന്ന മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി എന്ന ചിത്രം ഇന്ന് രാഷ്ട്രപതി ഭവനില്‍ പ്രദര്‍ശിപ്പിക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദിന് വേണ്ടിയാണ് റിലീസിംഗിന് മുന്‍പായി ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം.

തീയ്യേറ്ററില്‍ എത്തുന്നതിന് മുമ്പ് തന്നെ ഈ ചിത്രം കാണാന്‍ രാഷ്ട്രപതി എത്തുന്നത് തങ്ങളെ സംബന്ധിച്ച് അഭിമാനവും സന്തോഷവുമാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. രാഷ്ട്രപതി ഭവനിലെ കള്‍ച്ചറില്‍ സെന്ററില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനത്തില്‍ ചിത്രത്തിന്റെ മുന്നണിയിലും അണിയറയിലും പ്രവര്‍ത്തിച്ച എല്ലാവരും പങ്കെടുക്കും.

ബ്രിട്ടീഷ് ഭരണത്തിനെതിരേ 1857ല്‍ റാണി ലക്ഷ്മി ഭായി നയിച്ച യുദ്ധമാണ് മണികര്‍ണിക; ദ് ക്വീന്‍ ഓഫ് ഝാന്‍സി എന്ന ചിത്രത്തിന് ആധാരം. റാണി ലക്ഷ്മി ഭായി എത്തുന്നത് കങ്കണയാണ്. അങ്കിത ലോഖന്‍ഡെ, ജിഷു സെന്‍ഗുപ്ത, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്റോയി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജനുവരി 25നാണ് ചിത്രം തീയ്യേറ്ററുകളിലെത്തുന്നത്.

Exit mobile version