പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമായ ‘ശ്രീദേവി ബംഗ്ലാവി’നെതിരായ കപൂര്‍കുടുംബത്തിന്റെ നീക്കത്തെ നിയമപരമായി തന്നെ നേരിടുമെന്ന് സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി.
നിര്‍മ്മാതാവും ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂര്‍ അയച്ച വക്കീല്‍ നോട്ടീസിന് മറുപടി നല്‍കിയിട്ടുണ്ടെന്നും പ്രശാന്ത് മാമ്പുള്ളി പറഞ്ഞു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി സിനിമയ്ക്ക് സാമ്യമുണ്ടെന്നാണ് ബോണി കപൂറിന്റെ ആരോപണം.
ടീസര്‍ പുറത്തെത്തിയതിന് പിന്നാലെയാണ് ‘ശ്രീദേവി ബംഗ്ലാവി’നെതിരായ വിവാദം കൊഴുത്തതെങ്കിലും, സിനിമയ്‌ക്കെതിരായ നീക്കം നേരത്തെതന്നെ തുടങ്ങിയിരുന്നെന്നാണ് സംവിധായന്‍ പ്രശാന്ത് മാമ്പുള്ളി വ്യക്തമാക്കുന്നത്.
അന്തരിച്ച നടി ശ്രീദേവിയുടെ പേര് ദുരുപയോഗം ചെയ്യുന്നുവെന്ന് കാട്ടിയാണ്, ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചത്. അതിന് മറുപടി അപ്പോള്‍ തന്നെ നല്‍കി. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയില്‍ തിരുത്തലുകളുണ്ടാകില്ല. നിയമപരമായിതന്നെ ആരോപണങ്ങളെ നേരിടും.
അതേസമയം, നടി ശ്രീദേവിയുടെ ജീവിതവുമായി കഥയ്ക്ക് യാതൊരുബന്ധവുമില്ലെന്ന് ഉറപ്പിച്ചുപറയാന്‍ സംവിധായകന്‍ തയ്യാറല്ല. അതിനാല്‍ വിവാദങ്ങള്‍ തുടരുമെന്ന് തീര്‍ച്ച. ഷൂട്ടിങ് പൂര്‍ത്തിയാക്കി അടുത്ത ഏപ്രിലില്‍ ചിത്രം തീയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം.